Karuthunnavan Njanallayo | കരുതുന്നവൻ ഞാനല്ലയോ
👤 CandlesBandKottayam
🎹 Key: C
1 കരുതുന്നവൻ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ കണ്ണുനീരിന്റെ താഴ്വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ
2എന്റെ മഹത്വം കാണുക നീ എന്റെ കയ്യിൽ തരിക നിന്നെ എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു എന്നും നടത്തിടും കൃപയിൽ;-
3 എല്ലാവരും നിന്നെ മറന്നാൽ ഞാൻ നിന്നെ മറന്നിടുമോ എന്റെ കരത്തിൽ നിന്നെ വഹിച്ചു എന്നും നടത്തിടും ധരയിൽ;-
4 അബ്രഹാമിന്റെ ദൈവമല്ലയോ അത്ഭുതം ഞാൻ ചെയ്കയില്ലയോ ചെങ്കടലിലും വഴി തുറപ്പാൻ ഞാനിന്നും ശക്തനല്ലയോ;