മുന്നംബര സുതനംബര നായകൻ – Munnambara suthan
👤 Joshua Adoor, Abhith Chandran, Sravya Anna Joseph ,Thomson Jecob, Ayona Sabu, Sony Susan Thomas.
മുന്നംബര സുതനംബര നായകൻ
ഇമ്മാനുവേ ലൊരു നാരിയാം
മേരിതൻ തന്നുടെ ഓമന ബാലകനായവൾ
മടിയിലിരുന്നാൽ അതും വിസ്മയം
മന്നിൽ നരനുടെ വടിവു ധരിച്ചു
പിറന്നൊരു സുരവരനുടെ ജനനത്തെ
അംബര സുരഗണം ഇടയനോടറിയിച്ച ..
തി മോദിച്ചാരാതും വിസ്മയം
ആട്ടിടയർ സുരർ ചൊല്ലിയ വാചകം
കേട്ടിടനോടിയ ബേതലഹേം പുൽ ..
കൂട്ടിലമർന്നാ ശിശുവിനെ വന്നവർ
വന്ദനം ചെയ്താരാതും വിസ്മയം
സേനകളിൽ പരനാം യെഹോവ പരി ..
ശുദ്ധനെന്നും സുരർ വാഴ്ത്തീടവേ വന്നു
മാനിചൗസെപ്പിന്നുടെ ഹിതവും
സാധിപ്പാൻ നിന്നതും വിസ്മയം
പാർസികളായ ശാസ്ത്രികൾ വന്നൊരു
താരകമതിനുടെ വഴിയേ ഗണിച്ചവർ
പാർഥിവനമ്പൊടു കാഴ്ചയെ വെച്ചവർ
തൃപ്പാദം കുമ്പിട്ടാർ വിസ്മയം.